കാലം മാറുന്നതിന് അനുസരിച്ച് വെല്ലുവിളികളും കൂടിവരികയാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള ആരോഗ്യമുള്ള ഉല്പാദനക്ഷമതയുള്ള യുവാക്കളെ വാർത്തെടുക്കേണ്ടത് സമൂഹത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശത്തെയോടെ എയ്ഡ്സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഇന്ത്യ കെയേഴ്‌സും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും സംയുക്തമായി ഇന്ന് “സേഫെർ ഈസ് സെക്സി” എന്ന മുദ്രാവാക്യവുമായി
അന്താരാഷ്ട്ര കോണ്ടം വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്. സുരക്ഷിത ലൈംഗിക രീതികളെക്കുറിച്ചും കോണ്ടം ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറ കൂടുതൽ ജാഗരൂകരാണമെന്ന് എറണാകുളം ബോട്ട് ജെട്ടിയിൽ നടന്ന സംസ്ഥാനതല ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അസി. ഡയറക്ടർ രശ്മി മാധവൻ അഭിപ്രായപ്പെട്ടു.
പ്ലക്കാർഡുകളും ബലൂണുകളും ഉയർത്തി നോട്ടീസുകളും കോണ്ടവും വിതരണം ചെയ്‌തുകൊണ്ട് ബോട്ടിലെ യാത്രക്കാർക്കിടയിലും ജെട്ടിയിലെ വിവിധ ഇടങ്ങളിലും എയ്ഡ്സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഇന്ത്യ കെയേഴ്‌സ് , സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉദ്യോഗസ്ഥരുടെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ബോധവകരാണ് കാമ്പയിൻ നടന്നത്. എയ്ഡ്സ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഇന്ത്യ കെയേഴ്‌സ് ഡയറക്ടർ ഡോ വി സാം പ്രസാദ്, സവിത ഷേണായ്, പ്രിൻസ് ജോർജ്ജ്, എലിസബത്ത് എന്നിവർ നേതൃത്വം നൽകി. ആദ്യം ആളുകൾ നാണിച്ചും താല്പര്യമില്ലാതെയും പ്രതികരിച്ചുവെങ്കിലും ഇത് ആവശ്യമെന്ന് പറഞ്ഞു കോണ്ടം പലരും എടുക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാരിൽ പലരും കോണ്ടം മടികൂടാതെ വാങ്ങി. വിനോദ സഞ്ചാരത്തിനെത്തിയ വിദേശികളും ബോധവത്കരണത്തിന്റെ ഭാഗമായിമാറി.
ലോകമെമ്പാടും 36.7 ദശലക്ഷം എച്ച്ഐവി അണുബാധിതരും ലൈംഗികരോഗ ബാധിതരും ഉള്ളതിനാൽ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് വാലന്റൈൻ ദിനമായ ഫെബ്രുവരി 14 ന് തൊട്ടു തലേദിവസമായ 13 ന് അന്താരാഷ്ട്ര കോണ്ടം ദിനമായി ആചരിക്കുന്നത്. മ്യൂസിക് ബാൻഡ് പ്രകടനങ്ങൾ എന്നിവയും ഉണ്ടാകും. ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന, പ്രിൻസ് മാനവേന്ദ്ര സിങ് ഗോഹിൽ എന്നിവരും കലാ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
English Summary: International Condom Day: Volunteers with awareness
You may also like this video