ജിസാറ്റ്-20 ഉപഗ്രഹം അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി വിക്ഷേപിച്ചപ്പോൾ ചരിത്രം കുറിച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചെവ്വാഴ്ച അർദ്ധരാത്രി 12.01 ഓടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് വിക്ഷേപിച്ചത്. 34 മിനിറ്റുകൾക്ക് ശേഷം ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ട് വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള വാണിജ്യ സഹകരണത്തിലെ ആദ്യ വിക്ഷേപണമാണിത്. ജിസാറ്റ് ജിസാറ്റ് 20 ഫാൽക്കൺ 9 റോക്കറ്റ് കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാധാകൃഷ്ണൻ ദുരൈരാജ് അറിയിച്ചു.