Site iconSite icon Janayugom Online

കേരള നേറ്റിവിറ്റി കാ‍ര്‍ഡ് നിയമസഭയില്‍ അവതരിപ്പിച്ചു

കേരള നേറ്റിവിറ്റി കാര്‍ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങക്കിടിലുള്ള ആശങ്ക പരിഹരിക്കാനുതകുന്നതാണ് പ്രസ്തുത ബില്‍. റവന്യു മന്ത്രി കെ രാജനാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നേറ്റിവിറ്റി കാര്‍ഡ് ചരിത്ര നിയമമാണെന്നും കേരളീയനെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാന്‍ കാര്‍ഡ് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

 

Exit mobile version