സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന് . രാവിലെ 10മണിക്ക് വിവിധ കേന്ദ്രങ്ങളിലായി വോട്ടണ്ണേല്‍ നടക്കും. തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ www.sec.kerala.gov.in ലിങ്കിൽ ലഭ്യമാകും.
ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.

