മണിപ്പൂരിലെ കലാപം ബിജെപി സര്‍ക്കാര്‍ സ്‌പോണസര്‍ ചെയ്തതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് കമ്മറ്റിഅംഗവും ദേശിയ മഹിളാ ഫെഡറേഷന്‍ സെക്രട്ടറിയുമായ ആനി രാജ. മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയതിന് പിന്നാലെ കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആനി രാജ. മണിക്കൂറില്‍ ദിവസങ്ങളോളം ചെലവഴിക്കാന്‍ സാധിച്ചതില്‍ നിന്ന് കലാപത്തിന് ഉത്തരവാദികള്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്ന് ബോധ്യമായി.
ആറോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു. രണ്ട് ജില്ലാ കളക്ടര്‍മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കലാപം പൊട്ടിപുറപ്പെടുമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇന്റലിജന്‍സ് ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും മണിപ്പൂര്‍ കലാപത്തിന് നേരെ കണ്ണടച്ചുവെന്നും ആനി രാജ പറഞ്ഞു.
English Summary: Manipur Rebellion; Ani Raja said BJP government sponsored program
You may also like this video