Site iconSite icon Janayugom Online

വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണം; കർഷക രക്ഷായാത്രയുമായി കിസാൻ സഭ

വന്യ ജീവി അക്രമണം തടയാൻ നടപടി സ്വീകരിക്കുക, 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനം നിയമവും ഭേദഗതി ചെയ്യുക, വന്യമൃഗ സംഘർഷം പരിഹരിക്കാൻ കേന്ദ്രം കേരളത്തിന് 1,000 കോടി രൂപ നൽകുക, നെൽകൃഷി വന്യമൃഗങ്ങൾ നശിപ്പിച്ചാൽ ഒരു ഹെക്ട്ടറിന് ഇപ്പോൾ നൽകുന്ന 11,000 രൂപ എന്നത് 30, 000 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ മലയോര മേഖലയിൽ കർഷക രക്ഷായാത്ര സംഘടിപ്പിക്കും. യാത്ര അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴയിൽ 27 ന് വൈകീട്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ ജാഥാ ക്യാപ്റ്റൻ കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ കെ ശിവന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 28 ന് രാവിലെ മലയാറ്റൂരിൽ നിന്നും പ്രയാണമാരംഭിക്കുന്ന കർഷക രക്ഷാ യാത്രക്ക് വൈസ് ക്യാപ്റ്റൻമാരായ കെ വി രവീന്ദ്രൻ, എം എസ് അലിയാർ, ജാഥ ഡയറക്ടർ എ പി ഷാജി എന്നിവർ നേതൃത്വം നൽകും. ശാന്തമ്മ പയസ്, ടി എം ഹാരിസ്, എം ടി സുനിൽകുമാർ, പി വി പ്രകാശൻ, കെ പി ഏലിയാസ് എന്നിവർ ജാഥ അംഗങ്ങളാണ്. 

യാത്ര കൊമ്പനാട്, കോട്ടപ്പടി, മുത്തം കുഴി, വടാട്ടുപാറ, കുട്ടമ്പുഴ, പുന്നേക്കാട്, ചാത്തമറ്റം സ്ക്കൂൾപടി എന്നീ മലയാര മേഖകളിലൂടെ സഞ്ചരിച്ച് വൈകിട്ട് നേര്യമംഗലത്ത് സമാപിക്കും. സമാപന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി ടി ബെന്നി എന്നിവർ സംസാരിക്കും

Exit mobile version