കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ധനകാര്യ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന എയിംസും, ശബരി റെയില്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് യോഗത്തിന് മുമ്പ് മന്ത്രി വ്യക്തമാക്കി. റബറിന്‍റെ താങ്ങു വില കൂട്ടുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് വെട്ടിക്കുറച്ച 21000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണം. കാലങ്ങളായി എയിംസ് ശബരി റെയിൽപാത പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണ്. എയിംസ് ലഭിക്കാൻ കേരളം എന്തുകൊണ്ടും അർഹമാണ്. ഈ ആവശ്യങ്ങളെല്ലാം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രീ ബജറ്റ് യോഗത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ അറിയിക്കും. കേരളത്തിന് വെട്ടിക്കുറച്ച 21000 കോടി പ്രത്യേക പാക്കേജ് ആയി അനുവദിക്കണം. കാലങ്ങളായി എയിംസ് ശബരി റെയിൽപാത പല കാരണങ്ങൾ പറഞ്ഞ് അവഗണിക്കുകയാണ്. എയിംസ് ലഭിക്കാൻ കേരളം എന്തുകൊണ്ടും അർഹമാണ്. ഈ ആവശ്യങ്ങളെല്ലാം മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റബർ കർഷകളുടെ കാര്യം പ്രത്യേകം എടുത്തു പറയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

