Site iconSite icon Janayugom Online

മിൽമ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിൽ

മില്‍മ പാലിന് വില കൂട്ടില്ലെന്ന് റിപ്പോർട്ട്. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടിയാൽ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാലിൻറെ വിലവര്‍ധന നടപ്പിലാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 

പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഓണത്തിന് ശേഷം പാലിൻറെ വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നേരത്തെ പാല്‍വില കൂട്ടുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പുതിയ തീരുമാനം.

Exit mobile version