Site icon Janayugom Online

ഒന്നര വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ കോവിഡ് വസ്തുതകള്‍ ലഭ്യമല്ലെന്ന് പഠനം

കോവിഡ് മഹാമാരി കണ്ടെത്തി ഒന്നര വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് അതുസംബന്ധിച്ച വസ്തുതാപരമായകണക്കുകള്‍ ലഭ്യമാകുന്നില്ലെന്ന് പഠനം. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളുടെ നിരീക്ഷണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ലഭ്യമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വിവരങ്ങള്‍ സമാഹരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള വെബ്സൈറ്റ് പോലും ഇല്ലെന്ന് ഇന്ത്യസ്പെന്‍ഡ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 


ഇതുംകൂടി വായിക്കൂ: പ്രതിരോധത്തിന് പ്രതീക്ഷകളുടെ പുതു കണ്ടെത്തലുകള്‍


 

കോവിഡുമായി ബന്ധപ്പെട്ട വിവിധ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ വെബ്സൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും പരിശോധിച്ച് ഗവേഷകരും വിദ്യാര്‍ത്ഥികളും ആരോഗ്യ പ്രവര്‍ത്തകരും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാഗാലാന്‍ഡാണ് വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കിയതെന്നും കേരളവും ഒഡിഷയും രണ്ടും മൂന്നുമായി നില്ക്കുന്നുവെന്നും വിശദീകരിക്കുന്നു.

 


ഇതുംകൂടി വായിക്കൂ: സംസ്ഥാനത്തെ ആശുപത്രികളിൽ ഇനി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും

 


പ്രതിരോധ കുത്തിവയ്പ്പുകളെ സംബന്ധിച്ചുള്ള ആരോഗ്യ ‑കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കോവിന്‍ സൈറ്റില്‍ യോഗ്യതാ വിഭാഗത്തെ തരംതിരിച്ചുള്ള ആകെകുത്തിവയ്പുകള്‍ തരംതിരിച്ചുലഭ്യമാകുന്നില്ല. 36 സംസ്ഥാനങ്ങളിൽ 14 എണ്ണം മാത്രമാണ് ഓരോ ഡോസിനും യോഗ്യതാ വിഭാഗം തരംതിരിച്ച മൊത്തം പ്രതിരോധ കുത്തിവയ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാപകമായഓക്സിജന്‍ ക്ഷാമ നേരിട്ട ഘട്ടത്തില്‍ പോലും വിവിധ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ യഥാസമയം നല്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Eng­lish Sum­ma­ry: No details on covid avail­able in the country

 

You may like this video also

Exit mobile version