26 April 2024, Friday

Related news

December 25, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 22, 2022
January 20, 2022
January 20, 2022

സംസ്ഥാനത്തെ ആശുപത്രികളിൽ ഇനി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും

Janayugom Webdesk
തിരുവനന്തപുരം
September 6, 2021 9:20 pm

സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതൽ മെഡിക്കൽ കോളജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ഉടൻ ആരംഭിക്കും. കോവിഡ് വന്ന് രോഗമുക്തി നേടിയവരിൽ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തുവരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശവും ഉത്തരവും സർക്കാർ പുറത്തിറക്കി.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ വ്യാഴാഴ്ചകളിലും മെഡിക്കൽ കോളജുകളിൽ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കും.

 


ഇതുംകൂടി വായിക്കു;കോവിഡ് മുക്തര്‍ക്കും വിവിധ രോഗങ്ങള്‍: പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി


 

സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേൽനോട്ടത്തിനും സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികൾക്കും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാരുടെ നേതൃത്വത്തിലും ജില്ലാ തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിലും സ്ഥാപനങ്ങളിൽ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുമായിരിക്കും സമിതികൾ പ്രവർത്തിക്കുക.സ്വകാര്യ ആശുപത്രികളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ മേൽനോട്ടത്തിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. എല്ലാ രോഗികൾക്കും സിഫ്എൽറ്റിസി, സിഎസ്എൽറ്റിസി, ഡിസിസി, കോവിഡ് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെ കുറിച്ച് വിവരങ്ങൾ നൽകും. ഫീൽഡ് തലത്തിൽ ജെപിഎച്ച്എൻ, ജെഎച്ച്ഐ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളെക്കുറിച്ച് കോവിഡ് മുക്തരായവർക്ക് ബോധവത്കരണം നൽകും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ഫീൽഡ് തല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിവർ അതത് പ്രദേശത്തുള്ള കോവിഡ് മുക്തരായവർ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ എത്തി സേവനം തേടുന്നുവെന്ന് ഉറപ്പ് വരുത്തും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ എത്തേണ്ടവരുടെ വിവരങ്ങൾ ഫീൽഡ് തലത്തിലും ക്ലിനിക്കുകളിൽ എത്തുന്നവരുടെ വിവരങ്ങൾ ക്ലിനിക്കുകളിൽ രേഖപ്പെടുത്തുകയും ജില്ലാതലത്തിൽ ക്രോഡീകരിച്ച് റിപ്പോർട്ട് ചെയ്യും.

 


ഇതുംകൂടി വായിക്കു;പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം


 

പിഎച്ച്സി, എഫ്എച്ച്സി, സിഎച്ച്സി തലത്തിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ എത്തുന്ന രോഗികളെ രജിസ്റ്റർ ചെയ്യുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകുകയും ചെയ്യും. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ ദ്വീതീയ, ത്രിതീയ തല ആശുപത്രികളിലേക്ക് റഫർ ചെയ്യും. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ടെലി മെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാം.സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കും( ബോക്സ് )
ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇഎൻറ്റി, അസ്ഥിരോഗ വിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങൾ ലഭ്യമാക്കും.ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന പൾമണറി റിഹാബിലിറ്റേഷൻ ക്ലിനിക്കുകളിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന്റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്‌സ് എന്നിവരുടയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കും
ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇഎൻറ്റി, അസ്ഥിരോഗ വിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങൾ ലഭ്യമാക്കും.
ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന പൾമണറി റിഹാബിലിറ്റേഷൻ ക്ലിനിക്കുകളിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന്റെയും പരിശീലനം ലഭിച്ചിട്ടുള്ള ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റാഫ് നഴ്‌സ് എന്നിവരുടെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തും.
eng­lish summary;kerala gov­ern­ment to start post covid clin­ics inn all health institutions
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.