Site iconSite icon Janayugom Online

ഒരു പവന് മൂന്നര ലക്ഷം രൂപ! ഞെട്ടിയോ നിങ്ങള്‍? ഇത്രയും വില ഏത് രാജ്യത്താണെന്നോ

സ്വര്‍ണവില എക്കാലത്തെക്കാളും റെക്കോഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഒരു രാജ്യത്ത് ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് ഒരു പവന് മൂന്നര ലക്ഷം എന്ന റെക്കോ‍ഡ് വിലയിലാണ്. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയോ? എങ്കില്‍ അത് ഏതാണ് രാജ്യം എന്നറിയണ്ടേ? പാകിസ്ഥാനിലാണ് ഇത്തരത്തില്‍ ഒരുപവന് മൂന്നര ലക്ഷം രൂപ വിലയെത്തി നില്‍ക്കുന്നത്. പാകിസ്ഥാനിലെ സാമ്പത്തിക അസ്ഥിരതയാണ് ഇത്തരത്തില്‍ വിലക്കയറ്റത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടയ്ക്കിടെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. അടുത്തിടെ ഏര്‍പ്പെടുത്തിയ 60 ദിവസത്തെ നിരോധനം വിപണിയില്‍ സ്വര്‍ണത്തിന്റെ ക്ഷാമത്തിന് ഇടയാക്കി. ഇതാണ് വില കുത്തനെ ഉയരാനുള്ള പ്രധാന കാരണം.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,30,500 പാകിസ്താനി രൂപയാണ്! . ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. സ്വര്‍ണവിലയുടെ ഈ ഭീമമായ വര്‍ധനവിന് പിന്നിലെ പ്രധാന കാരണം പാകിസ്താന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തന്നെയാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ രൂപ വളരെ ദുര്‍ബലമാണ്. ഒരു ഇന്ത്യന്‍ രൂപ 3.17 പാക്കിസ്താന്‍ രൂപയ്ക്ക് തുല്യമാണ്. വിനിമയ നിരക്ക് കണക്കാക്കിയാല്‍ , ഇന്ത്യക്കാരേക്കാള്‍ ഏകദേശം 13,000 രൂപയോളമാണ് 10 ഗ്രാം സ്വര്‍ണത്തിന് പാകിസ്താന്‍കാര്‍ അധികമായി നല്‍കേണ്ടി വരുന്നത്.
പാകിസ്താനില്‍ ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥയിലാണെന്ന് ഉപഭോക്താക്കള്‍ അറിയിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏതെങ്കിലും വിശേഷാവരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അവരുടെ കീശ കീറുമെന്ന് ഉറപ്പാണ്.
വിവാഹമായാലും ആഘോഷങ്ങളായാലും സ്വര്‍ണത്തിന് ഇരു രാജ്യങ്ങളുടേയും സംസ്‌കാരത്തില്‍ ഒരു വലിയ സ്ഥാനമുണ്ട്. പാകിസ്താനില്‍ ഇപ്പോള്‍ സ്വര്‍ണവില എത്തിനില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് ഏതെങ്കിലും വിശേഷാവരത്തില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ അവരുടെ കീശ കീറുമെന്ന് ഉറപ്പാണ്.

Exit mobile version