Site iconSite icon Janayugom Online

ജനശ്രദ്ധ നേടി പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഗ്രാമമേള

പള്ളിവാസൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമമേള ‘സജ്ജം — 2025’ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു.
കേരള സർക്കാരിന്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പിന്റെ പദ്ധതികൾ ഒരു കുടക്കീഴിലാക്കി ‘പടിവാതിൽക്കലേക്ക് പള്ളിവാസൽ പഞ്ചായത്ത്’ എന്ന ആശയവുമായാണ് ഗ്രാമമേള സംഘടിപ്പിച്ചത്. 

മെയ് നാല് വരെയാണ് ഗ്രാമമേള നടത്തുക. തിരഞ്ഞെടുത്ത ഗ്രാമങ്ങളായ ചിത്തിരപുരം, കല്ലാർ, കുരിശുപാറ, കമ്പിലൈൻ, തോക്കുപാറ, കുഞ്ചിത്തണ്ണി, പള്ളിവാസൽ, ആറ്റുകാട് എന്നീ പ്രദേശങ്ങളിലാണ് മേള നടത്തുന്നത്. 

വിവിധ വകുപ്പുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രദർശന സ്റ്റാളുകൾ, സെമിനാറുകൾ, മെഡിക്കൽ — രോഗനിർണ്ണയ ക്യാമ്പുകൾ, രക്തഗ്രൂപ്പ് നിർണ്ണയം, കാർഷിക ഉന്നമന പരിപാടികൾ, ദുരന്ത നിവാരണ പ്രദർശനങ്ങൾ, പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ, മറ്റ് വകുപ്പ് തല സേവനങ്ങൾ, കലാ കായിക മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടക്കുക. 

ചിത്തിരപുരം — ഡോബിപ്പാലത്ത് എ രാജ എംഎൽഎ ഗ്രാമമേള ഉദ്ഘാടനം ചെയ്തു. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. 

Exit mobile version