Site iconSite icon Janayugom Online

കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുമായി കറങ്ങാന്‍ ഇറങ്ങിയ യുവാവ് പൊലീസ് പിടിയില്‍

കാര്‍മോഷ്ടിച്ച് നമ്പര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് തിരുവനന്തപുത്ത് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാ‍സാബിത്ത് എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ക്ക് ഇരുപതു വയസാണ്

കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്.എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട രണ്ട് കുട്ടികളുള്ള യുവതിയുവായി കറങ്ങാനാണ് കാര്‍ മോഷ്ടിച്ച് രൂപസാദൃശ്യം വരുത്തിയെന്ന് ഇയാള്‍ പറയുന്നു. പെണ്‍സുഹൃത്തുമായി ഒന്നിച്ചായിരുന്നു യാത്രകള്‍. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തു. 

Exit mobile version