കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിങ് ചെയ്ത 6 സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഒളവണ്ണ വളപ്പിൽ താനിക്കുന്നത്ത് വി.ടി. വിഷ്ണുവിനെയാണ് ആറ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
ഫെബ്രുവരി 14നായിരുന്നു സംഭവം. സൺ ഗ്ലാസ് ധരിച്ച് കോളജിലെത്തിയെന്ന് ആരോപിച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേർ ചേർന്ന് ഫുട്ബോൾ കോർട്ടിൽ വച്ച് വിഷണുവിനെ മർദിക്കുകയായിരുന്നു. വിഷ്ണുവിൻറെ പരാതിയിൽ മുഹമ്മദ്ദ് സിനാൻ, ഗൌതം, കണ്ടാലറിയാവുന്ന മറ്റ് 4 പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മർദ്ദനത്തിൽ വിഷ്ണുവിൻറെ കാലിനും തലയ്ക്ക് പിന്നിലും പരിക്കേറ്റിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.