തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ പണം വാങ്ങിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ചു ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. അനധികൃത സ്വത്ത് സമ്പാദനം ഇഡി അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ബിജെപി റിയാക്ഷൻ പ്ലാറ്റ്ഫോം എന്ന പേരിൽ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകൾ. ഇഡി റബ്ബർ സ്റ്റാംപ് അല്ലെങ്കിൽ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. കെ സുരേന്ദ്രന്റെ വിശ്വസ്തനായ വി വി രാജേഷിനെതിരെ മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.