19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025

രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ പണം വാങ്ങി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു; ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

Janayugom Webdesk
തിരുവനന്തപുരം
March 26, 2025 9:48 am

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാൻ പണം വാങ്ങിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ചു ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ. അനധികൃത സ്വത്ത് സമ്പാദനം ഇഡി അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 

ബിജെപി റിയാക്ഷൻ പ്ലാറ്റ്ഫോം എന്ന പേരിൽ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകൾ‌. ഇഡി റബ്ബർ സ്റ്റാംപ് അല്ലെങ്കിൽ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. കെ സുരേന്ദ്രന്റെ വിശ്വസ്തനായ വി വി രാജേഷിനെതിരെ മെഡിക്കൽ കോളജ് കോഴ വിവദാത്തിൽ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.