രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരി എന്ന് സൂചന. ലഷ്‌കർ-ഇ‑തൊയ്ബ ഡെപ്യൂട്ടി ചീഫാണ് സൈഫുള്ള കസൂരി. ഭീകരാക്രമണത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുത്തത് ലഷ്‌കർ-ഇ‑തൊയ്ബയുടെ നിഴല്‍രൂപമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) രംഗത്തെത്തിയിരുന്നു. 2023‑ല്‍ കേന്ദ്രസര്‍ക്കാര്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യം ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സജ്ജാദ് ഗുല്‍ ആണ് ഈ ഭീകരസംഘടനയുടെ തലവന്‍. വിനോദസഞ്ചാരികളെന്ന് പറഞ്ഞ് വരുന്നവര്‍ ഈ ഭൂമി സ്വന്തമാണെന്ന് കരുതും. അവര്‍ക്ക് നേരയാണ് ഈ ആക്രമണം എന്നാണ് ഭീകരതയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ പ്രതികരണം.
ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ സൈഫുള്ള കസൂരി

