കളമശ്ശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ ഒരു കിലോ കഞ്ചാവ് വിറ്റത് 18,000 രൂപക്കെന്ന് മൊഴി. മറ്റു ക്യാമ്പസുകളിലേക്കും ഇവർ കഞ്ചാവ് വിപണനം നടത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒഡിഷ സ്വദേശിയിൽ നിന്നും നിന്ന് കിലോഗ്രാമിന് 3,000 രൂപ നിരക്കിൽ ആണ് ആഷിക്കിനും ഷാലിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ കഞ്ചാവ് എത്തിച്ചവർ പിടിയിലായതോടെ വാങ്ങാൻ പണം നൽകിയവരെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി
കളമശ്ശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ ഒരു കിലോ കഞ്ചാവ് വിറ്റത് 18,000 രൂപക്ക്; മറ്റു ക്യാമ്പസുകളിലേക്കും വിപണനം നടന്നതായി സൂചന
