ഓണാഘോഷം സ്കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്‌സ്പ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ സന്ദേശം. എന്നാല്‍ ടീച്ചര്‍ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്കൂളിന്റെ നിലപാടല്ല ഇതെന്നും സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിശദീകരണം നല്‍കി.
വിദ്വേഷ പരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഓഡിയോ സന്ദേസംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്.

