Site icon Janayugom Online

രാജ്യത്ത് കുറയാതെ കോവിഡ്

vaccine

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,85,914 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 22,23,018 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.33 ശതമാനവുമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,99,073 പോര്‍ക്ക് രോഗമുക്തി.

ഇതുവരെ 72.05 കോടി കോവിഡ് ‑19 ടെസ്റ്റുകൾ നടത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,69,745 ടെസ്റ്റുകൾ നടത്തിയതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്.

രാജ്യവ്യാപകമായി ഇതുവരെ 163.58 കോടി വാക്സിൻ ഡോസുകൾ നൽകി.
Eng­lish sum­ma­ry: covid rate in India

Exit mobile version