Site iconSite icon Janayugom Online

ധനമന്ത്രി സഭയിലെത്തി; സംസ്ഥാന ബജറ്റിന് തുടക്കമായി

സംസ്ഥാന ബജറ്റിന് തുടക്കമായി. മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. സർക്കാർ അവതരിപ്പിച്ച എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമായ ബജറ്റുകളാണെന്ന് ധനമന്ത്രി പറഞ്ഞു.

പല മേഖലകളിലും ന്യൂ നോര്‍മലായി കേരളം മാറി. സംസ്ഥാനത്ത് ശാന്തതയും സമാധാനവും വര്‍ധിച്ചു. കേന്ദ്രത്തിന്റെ ഇരുട്ടടിക്ക് ഇടയിലും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനം ചരിത്രം രചിച്ചുവെന്നും ബജറ്റ് പ്രസംഗത്തില്‍ കെഎൻ ബാലഗോപാൽ പറഞ്ഞു.

ഏറ്റവും സാധാരണക്കാരായ തൊഴിലാളികൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങി എല്ലാ മേഖലയിലെയും ജനങ്ങളെ പരി​ഗണിക്കുന്ന ബജറ്റ് ആയിരിക്കും. തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകണം. നാട്ടിൽ തന്നെ കൂടുതൽ ആളുകൾ നിൽക്കണം. വിദേശത്തേക്ക് ആളുകൾ പോകുന്നതിനനുസരിച്ച് നാടിന്റെ സാമ്പത്തിക മേഖല ഭദ്രമാക്കണം. ഇത് ഘട്ടം ഘട്ടമായി ചെയ്യേണ്ടതാണ്. നിലവിലുള്ളതിലും മെച്ചപ്പെട്ട കേരളത്തെ കെട്ടിപ്പെടുക്കാൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളുണ്ടാകും- മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Exit mobile version