സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പതാകകൾ സി കെ ശശിധരനും അഡ്വ. വി ബി ബിനുവും, ബാനർ ആർ സുശീലനും കൊടിമരം അഡ്വ. ബിനുബോസും ഏറ്റുവാങ്ങും. 5.30ന് കെ ജി ജേക്കബ് പണിക്കർ നഗറിൽ മുതിർന്ന നേതാവ് വി കെ കരുണാകരൻ പതാക ഉയർത്തും. തുടർന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ അധ്യക്ഷതയിൽ പൊതു സമ്മേളനം റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇ ചന്ദ്രശേഖരൻ, അഡ്വ. പി വസന്തം, എൻ രാജൻ എന്നിവർ സംസാരിക്കും. നാളെ അഡ്വ. പി കെ ചിത്രഭാനു നഗറിൽ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് കെ സി കുമാരൻ പതാക ഉയർത്തും.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രൻ എന്നിവർ സംസാരിക്കും. മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 320 പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ ജോസ് അധ്യക്ഷനായി. ഡോ. ദീപു ജോസ്, അഡ്വ. പ്രശാന്ത് രാജൻ, പി എസ് രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. വിപ്ലവ ഗായിക പി കെ മേദിനിയുടെ റെഡ് സല്യൂട്ട് ഗാനം പ്രവർത്തകർക്ക് ആവേശമായി.
English summary;The flag will be hoisted today for the CPI Kottayam district conference
You may also like this video;