27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 24, 2024
July 23, 2024
July 16, 2024
July 12, 2024
July 11, 2024
July 10, 2024
July 9, 2024
July 8, 2024
June 21, 2024

കോട്ടയത്ത് ഇന്ന് കൊടി ഉയരും

Janayugom Webdesk
കോട്ടയം
August 6, 2022 8:46 am

സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പതാകകൾ സി കെ ശശിധരനും അഡ്വ. വി ബി ബിനുവും, ബാനർ ആർ സുശീലനും കൊടിമരം അഡ്വ. ബിനുബോസും ഏറ്റുവാങ്ങും. 5.30ന് കെ ജി ജേക്കബ് പണിക്കർ നഗറിൽ മുതിർന്ന നേതാവ് വി കെ കരുണാകരൻ പതാക ഉയർത്തും. തുടർന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ അധ്യക്ഷതയിൽ പൊതു സമ്മേളനം റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇ ചന്ദ്രശേഖരൻ, അഡ്വ. പി വസന്തം, എൻ രാജൻ എന്നിവർ സംസാരിക്കും. നാളെ അഡ്വ. പി കെ ചിത്രഭാനു നഗറിൽ (ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് കെ സി കുമാരൻ പതാക ഉയർത്തും.

ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ ചന്ദ്രൻ എന്നിവർ സംസാരിക്കും. മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 320 പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ ജോസ് അധ്യക്ഷനായി. ഡോ. ദീപു ജോസ്, അഡ്വ. പ്രശാന്ത് രാജൻ, പി എസ് രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. വിപ്ലവ ഗായിക പി കെ മേദിനിയുടെ റെഡ് സല്യൂട്ട് ഗാനം പ്രവർത്തകർക്ക് ആവേശമായി.

Eng­lish summary;The flag will be hoist­ed today for the CPI Kot­tayam dis­trict conference

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.