Site iconSite icon Janayugom Online

കരിയിലയ്ക്ക് തീയിടുന്നതിനിടെ ഗൃഹനാഥൻ വെന്തു മരിച്ചു

കരിയിലയ്ക്ക് തീയിടുന്നതിനിടെ അന്‍പത്തിയഞ്ചുകാരന്‍ വെന്തു മരിച്ചു. കൊല്ലം കാവനാട് സ്വദേശി ദയാനിധി ആണ് മരിച്ചത്. തീ ആളിപ്പടരുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചതിനു ശേഷമാണ് ദയാനിധി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉച്ചസമയത്തെ ചൂടും കാറ്റും കൂടിയായപ്പോള്‍ തീ ആളിക്കത്തിയതാണ് അപകടത്തിന് കാരണമായത്. ദയാനിധിയുടെ പുരയിടത്തിനു തൊട്ടപ്പുറത്തെ റബ്ബര്‍ കാട്ടിലേക്കും തീപടര്‍ന്നു. കന്നാസില്‍ വെള്ളം തളിച്ച് തീ അണയ്ക്കുന്നതിനിടെ തീയ്ക്കുള്ളില്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. പൊലീസും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Exit mobile version