Site iconSite icon Janayugom Online

ആഘോഷവും ആഡംബരവുമില്ല; സിപിഐ യുവനേതാവിന്റെ വിവാഹം മാതൃകയാകുന്നു

വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും മാതൃകയായിമാറിയിരിക്കുകയാണ് ഒരു കമ്മ്യൂണിസ്റ്റ് യുവനേതാവിന്റെ വിവാഹം.സിപിഐ നേതാവ് സുഭേഷ് സുധാകരന്‍ തന്റെ വിവാഹം വളരെ ലളിതമായി നടത്തിയാണ് വേറിട്ടുനില്‍ക്കുന്നത്.രാവിലെ 10ന് കോട്ടയം ജില്ലയിലെ കൂവപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്ട്രറില്‍ ഒപ്പിട്ട് മുണ്ടക്കയം സ്വദേശിനിയും കാസർകോട് കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റി അസി.പ്രഫസറുമായ ഡോ.ജയലക്ഷ്മി രാജീവിനെയാണ് ജീവിതസഖിയായി സ്വീകരിച്ചിരിക്കുന്നത്.

കോട്ടയംജില്ലാ പഞ്ചായത്ത് നിയുക്തവൈസ് പ്രസിഡന്റുകൂടിയായ ശുഭേഷിന്റെ വിവാഹം ലളിതവും സുന്ദരവുമായ രീതിയിലാണ് നടന്നത്. ലക്ഷങ്ങൾ മുടക്കി കല്യാണ മാമാങ്കം കൊണ്ടാടുന്നവരുടെ നാട്ടിൽ പത്ത് പേരെ മാത്രം വിളിച്ച് ഒരൊറ്റ ഒപ്പിൽ തീരുന്ന കല്യാണമാക്കി.

കോട്ടയംജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗമായ അഡ്വ.ശുഭേഷ് സുധാകരൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറിയുമാണ്. മുൻ സിപിഐ നേതാവായ പരേതനായ പി കെ സുധാകരൻ പിതാവും മുൻ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തംഗം ലീലാമ്മ മാതാവുമാണ്. രാജീവനാണ് ജയലക്ഷ്മിയുടെ പിതാവ് തങ്കമ്മ രാജീവൻ മാതാവും.

Eng­lish Sum­ma­ry: The wed­ding of the CPI youth leader is exem­plary in terms of cel­e­bra­tion and luxury

You may also like this video: 

Exit mobile version