Site iconSite icon Janayugom Online

കളമശേരി പോളിടെക്‌നിക്കിൽ കഞ്ചാവ് എത്തിച്ചത് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജ്; അറസ്റ്റ് ചെയ്ത് പൊലീസ്

കളമശേരി പോളിടെക്‌നിക്കിൽ കഞ്ചാവ് എത്തിച്ചത് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കൊല്ലം സ്വദേശിയായ അനുരാജ് പൊലീസ് പിടിയിലായി. 

പിടിയിലായ പ്രതികളുടെ മൊഴിയാണ് നിർണായകമായത്. വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക ഇടപാട് പരിശോധിക്കും. അനുരാജിനെ ചോദ്യം ചെയ്യുന്നതില്‍ നിന്നും കഞ്ചാവിന്റെ ഉറവിടം ഉള്‍പ്പെടെ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കളമശ്ശേരി സ്റ്റേഷനില്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. 

Exit mobile version