Site icon Janayugom Online

സംഗീതം നിശബ്ദമായ അഫ്ഗാനിസ്ഥാന്‍

music

അഫ്ഗാനിസ്ഥാനില്‍ പ്രചുരപ്രചാരം നേടിയ ഒന്നായിരുന്നു സ്ത്രീകള്‍ നയിച്ചിരുന്ന സംഗീത‑വാദ്യസംഘങ്ങള്‍. താലിബാന്‍ അധികാരം പിടിച്ചെടുത്ത ആ രാജ്യത്ത് ഇപ്പോള്‍ പ്രസ്തുതസംഗീതം നിലച്ച അവസ്ഥയിലാണ്. നേരത്തേ ഭീകര സംഘടനയായ താലിബാന്‍ അധികാരത്തിലിരുന്ന വേളയില്‍ സംഗീതം നിരോധിക്കുകയും സ്ത്രീകളെ വിലക്കുകയും ചെയ്തിരുന്നു.

 


ഇതുംകൂടി വായിക്കൂ:അഫ്ഗാനിലെ യുദ്ധപ്രഭുക്കൾ


 

അതേ സാഹചര്യമാണ് പുതിയ അഫ്ഗാനിസ്ഥാനിലും സംജാതമായിരിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍തന്നെ അഫ്ഗാനിസ്ഥാന്‍ ദേശീയ സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടിന് താലിബാന്‍ താഴിട്ടുപൂട്ടി. റേഡിയോയിലൂടെ സംഗീത പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന തിട്ടൂരവും പുറപ്പെടുവിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേര്‍ഷ്യന്‍ സംഗീതത്തിന്റെ ദേവതയായ സൊഹ്റയുടെ പേരിലുള്ള സംഗീതസംഘം ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. കാബൂളിലെ അനാഥാലയത്തിലെ അന്തേവാസികളായ 13നും 20നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി 2014ല്‍സ്ഥാപിതമായതാണ് സൊഹ്റ സംഗീതസംഘം. പരമ്പരാഗത അഫ്ഗാന്‍ സംഗീതവും പടിഞ്ഞാറന്‍ സംഗീതവും ഇചകലര്‍ത്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സൊഹ്റയുടെ സംഗീതം അഫ്ഗാനില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

 


ഇതുംകൂടി വായിക്കൂ:നിറം മങ്ങുന്ന പാക്സ് അമേരിക്കാന


 

സൊഹ്റയ്ക്കു സമാനമായി രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന സംഗീതസംഘങ്ങലെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയെന്നുമാത്രമല്ല ഏതു നിമിഷവും താലിബാന്‍ സേനയുടെ പരിശോധന ഭയന്നിരിപ്പുമാണ്. തങ്ങളുടെ വാദ്യോപകരണങ്ങള്‍ എവിടെ ഒളിപ്പിക്കുമെന്ന ആശങ്കയിലുമാണ് അഫ്ഗാനിലെ സംഗീതജ്ഞര്‍. സംഗീതം മാത്രമല്ല അവതരണ കലകളെല്ലാം വലിയ ഭീഷണിയാണ് നേരിടാന്‍ പോകുന്നതെന്നാണ് അഫ്ഗാനിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

Eng­lish Sum­ma­ry: Music Silent Afghanistan: Tal­iban regime threat­ens arts

You may like this video also

Exit mobile version