Site iconSite icon Janayugom Online

കൊച്ചിയിൽ മൂന്നര വയസുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു പിടിയിൽ

കൊച്ചിയിൽ മൂന്നര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിന്റെ ബന്ധു പിടിയിൽ. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായിട്ടാണ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് വിവരം പുറത്തറിയുന്നത്. ചെങ്ങാമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ മൂഴിക്കുളം പാലത്തിൽനിന്നു ചാലക്കുടി പുഴയിലെറി‍ഞ്ഞു ആണ് കൊന്നത്. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡി വൈ എസ് പി നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം നടത്തിയത്.

രാവിലെ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പിതാവിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയിൽ‌ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. 

Exit mobile version