രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും രാജ്യത്തിന്റെ നിലനിൽപ്പു തന്നെ ദുരിതത്തിലായെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി എഐ വൈഎഫ് സംഘടിപ്പിച്ച് ദേശസ്നേഹ സദസ്സ് കൊല്ലങ്കോട് ടൗണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു മഹാസഭയുടെയും ആർ എസ്സ് എസിന്റെയും തീവ്രവാദ പ്രവർത്തകനായിരുന്ന നാഥുറാം വിനായക് ഗോഡ്സേ, രാഷ്ട്ര പിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചപ്പോൾ, തകർക്കാൻ ശ്രമിച്ചത് മതസൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ്സിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ തടയുവാൻ ഇൻഡ്യൻ യുവത്വത്തിനൊപ്പം എ ഐ വൈ എഫും നിലകൊള്ളണമെന്നും രാജാജി പറഞ്ഞു.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി. സിദ്ധാർത്ഥൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. രാജൻ, എൻ. ജി. മുരളീധരൻ നായർ, നെന്മാറ മണ്ഡലം സെക്രട്ടറി എം. ആർ. നാരായണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി. കൃഷ്ണൻ കുട്ടി, കെ. എൻ. മോഹൻ, പി. രാമദാസ്, എം. എസ്സ്. രാമചന്ദ്രൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ, പ്രസിഡന്റ് പി. നൗഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് ഉദയൻ സുകുമാരൻ, എഐഎസ് എഫ് ജില്ലാ സെക്രട്ടറി കെ. ഷിനാഫ് എന്നിവർ സംസാരിച്ചു.
English Summary: BJP and Sangh Parivar are destroying history and culture: Rajaji
You may also like this video