Monday
16 Jul 2018

Kalolsavam Results

Day 1 കലോത്സവം; റൗണ്ടപ്പ്‌ തൃശൂര്‍:കൗമാരകലയുടെ പൂരപ്പറമ്പില്‍ പാലക്കാടിന്റെ മുന്നേറ്റം.28 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 98 പോയിന്റ് നേടി പാലക്കാട് കുതിപ്പ് തുടരുകയാണ്.96 പോയിന്റുമായി കോഴിക്കോടാണ് ഒപ്പത്തിനൊപ്പമുള്ളത്.92പോയിന്റുകളോടെ തൃശൂര്‍,മലപ്പുറം ,കണ്ണൂര്‍ ജില്ലകള്‍ മൂന്നാമതുണ്ട്.203 ഇനങ്ങളില്‍ ഇന്നലെ രാത്രിയോടെ ഫലം വന്നത് 28 എണ്ണത്തിന്റേതാണ്.ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 55 ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 43 ഉം പോയിന്റുകളും നേടിയാണ് പാലക്കാട് മുന്നേറുന്നത്.ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 51 ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 45 ഉം പോയിന്റുകളോടെയാണ് കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് തൊട്ടുപിന്നിലുളളത്.705 അപ്പീലുകളാണ് ഇന്നലെ […]

സൊഖുറോവിനെ വണങ്ങുന്ന കേരളം

സമഗ്രസംഭാവനയ്ക്ക് 2017 ലെ പുരസ്‌കാരം നേടുന്നത് റഷ്യന്‍ ചലച്ചിത്ര സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോ മേളയിലെ മഖ്യ ആകര്‍ഷണമാകും. റഷ്യന്‍ ആര്‍ക്കിന്റെയും ഫോസ്റ്റിന്റെയും സംവിധായകന്‍. അധികാരത്തിന്റെ ദുഷിപ്പുകള്‍ അന്വേഷിക്കുന്ന നാല് ചിത്രങ്ങള്‍: മൊളൊഷ് (1999) ഹിറ്റ്‌ലറെക്കുറിച്ച്. തോറസ് (2000) ലെനിനെക്കുറിച്ച്. ദി സണ്‍ (2004) ഹിറൊഹിതൊ ചക്രവര്‍ത്തിയെക്കുറിച്ച്. ഇതിന്റെ നാലാം ഭാഗം ഗൊയ്‌ഥെയുടെ ദുരന്തനാടകം ഫോസ്റ്റ് (2011) പുറത്തിറങ്ങിയത് വെനീസിലെ ഫിലിം ഫെസ്റ്റിവലില്‍ അത്യുന്നത അവാര്‍ഡായ ഗോള്‍ഡണ്‍ ലയണ്‍ നേടിക്കൊണ്ടായിരുന്നു. ഫോസ്റ്റ് സമകാലിക സംഭവങ്ങളിലേക്ക് ഇറങ്ങുന്നില്ല, പക്ഷേ മനുഷ്യനും […]

വിശപ്പിന്റെ വിളിയും പാഴാക്കപ്പെടുന്ന ഭക്ഷണവും

കെ കെ ശ്രീനിവാസൻ വിശപ്പിന്റെ പിടിയിലമർന്ന തെരുവോരങ്ങളിലെ കുട്ടികളും തെരുവോരങ്ങളിലെ കുപ്പത്തൊട്ടികളിൽ   ഭക്ഷണം ചികയുന്ന നായകൂട്ടങ്ങളോടൊപ്പം കാണപ്പെടാറുണ്ട്‌. കരളലിയിക്കുന്ന ഈ കാഴ്ചക്ക്‌ നേരെ കണ്ണടക്കുന്നവർ പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ വില അറിയാതെ പോകരുതേ… കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തിന്‌ 11 ഇനം പായസം വിളമ്പി. ഇതിൽ ആറിൽ താഴെ മാത്രമാണത്രെ ക്ഷണിക്കപ്പെട്ടവർ പേരിനെങ്കിൽപോലും രുചിച്ചുനോക്കിയത്‌. 450 കോടി രൂപ ഈ വമ്പൻ വിവാഹ മാമാങ്കത്തിന്‌ ചെലവഴിക്കപ്പെട്ടുവെന്നാണ്‌ അറിവ്‌. ഈ വ്യവസായിയുടെ വരുമാനത്തിന്റെ ഒരു ചെറിയ അംശംപോലും […]

പുതിയ ലുക്കിൽ അമലാപോൾ

കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ സിനിമയാവുമ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയിലെ അമല പോളിന്റെ ലുക്ക് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. അമല പോളിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് പുതിയ സിനിമയിലുള്ളത്. കാതില്‍ കമ്മലും വലിയ മൂക്കുത്തിയും ഇട്ട ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. നായകനായി നിവിന്‍ പോളിയാണ് അഭിനയിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി.

പിസിയുടെവിരട്ടൽ ഇങ്ങോട്ട് വേണ്ട; ജോസഫൈന്‍

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് അധ്യക്ഷ എംസി ജോസഫൈന്‍. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയായാണ് പ്രതികരണം. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷൻ പ്രവർത്തിക്കുന്നത്. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് നീതി നിഷേധമുണ്ടായാലും ഇടപെടും. ജനപ്രതിനിധിയായ പിസി ജോര്‍ജും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ്. പിസി ജോര്‍ജിന്റെ പരാമര്‍ശം പദവി മറന്നുളളതാണ്.വിരട്ടല്‍ വിലപ്പോവില്ല, ആ മനോഭാവം ആര്‍ക്കും […]

മെഡിക്കല്‍ കോളജ് കോഴ: പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരന്‍

മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും.ചില നേതാക്കന്മാരേക്കുറിച്ച് പുറത്തുവന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ […]

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസില്‍ (21) ആണ് മരിച്ചത്. മാസിലിനെ കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയിലാണ്പെ രിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.യുവാവിനെ ആശുപത്രിയിൽ എത്തിച്ചവർ ആരെന്നു വ്യക്തമല്ല. എയർഗണ്ണിൽനിന്നാവ് യുവാവിന് വെടിയേറ്റതെന്നാണു സൂചന. ഇയാളെ ചികിത്സയ്ക്കായി മാറ്റിയ തക്കത്തിന് ആശുപത്രിയിലെത്തിച്ച രണ്ട് പേരും സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

No News in this Category