Thursday
27 Jun 2019

Idukki

സിവില്‍ സര്‍വ്വീസിലെ നവലിബറല്‍ നയനടത്തിപ്പ് ചെറുക്കുക: ജോയിന്റ് കൗണ്‍സില്‍

തൊടുപുഴ: ലോകത്തിനാകെ മാതൃകയായ കേരളത്തിലെ സിവില്‍ സര്‍വ്വീസിലേക്ക് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള പിന്നാമ്പുറ  നീക്കങ്ങള്‍ ചെറുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.  കേന്ദ്ര സര്‍വ്വീസിലും, ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാന സര്‍വ്വീസുകളിലും  ഇത്തരം നയങ്ങള്‍ നടപ്പിലാക്കിയതിലൂടെ സേവന മേഖല അട്ടിമറിക്കപ്പെടുകയും  കരാര്‍വല്‍ക്കരണവും,...

റിമാന്‍ഡ് പ്രതി മരിച്ച സംഭവം; പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുമ്പേ ഇടപാടുകാര്‍ മര്‍ദ്ദിച്ചതായി സംശയം

നെടുങ്കണ്ടം: ഹരിത തട്ടിപ്പ് കേസിലെ മുഖ്യപ്രതി രാജ്കുമാറിനെ പൊലീസിന് ഏല്‍പ്പിക്കുന്നതിന് മുമ്പ് ഇടപാടുകള്‍ മര്‍ദ്ദിച്ചിരുന്നതായി സംശയം. ഇതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്കുമാറിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് കഠിനമായി മര്‍ദ്ദിച്ചതായുള്ള സൂചനകളാണ് ലഭ്യമായി വരുന്നത്. തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്ന...

ചന്ദന കടത്ത്, ആന്ധ്രയില്‍ പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

മറയൂര്‍: ചന്ദന കടത്തുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ പിടിയിലായ പ്രതി മലപ്പുറം മഞ്ചേരി സ്വദേശി ഹസ്‌കര്‍(45)നെ മറയൂരിലെ വനംവകുപ്പ്  കസ്റ്റഡിയില്‍ വാങ്ങി.  ആന്ധ്രയില്‍ അനധികൃതമായി ചന്ദന ഫാക്ടറി നടത്തിവരികയായിരുന്നു ഇയാള്‍. കഴിഞ്ഞ ആഴ്ച മറയൂരില്‍ നിന്നുള്ള ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട്  മലപ്പുറം...

ചന്ദനതൈല ഇ ലേലം : വിറ്റത് മൂന്നു കിലോ തൈലം

മറയൂര്‍: കേരള വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ചന്ദനതൈല ഇ ലേലത്തില്‍ വിറ്റഴിച്ചത് മൂന്നു കിലോ തൈലം മാത്രം. കേരള സോപ്‌സ് കമ്പനിയാണ് അടിസ്ഥാന വിലയയ 2.33 ലക്ഷം രൂപയില്‍ നിന്നും 500 രൂപ കൂട്ടി മൂന്നു കിലോ ചന്ദനതൈലം...

ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം; ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണ്ണയും നാളെ

തൊടുപുഴ: ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന ഉറപ്പ് പാലിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് ആശങ്കകള്‍ പരിഹരിക്കുക, സിവില്‍...

ഇടുക്കിയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി പുളിക്കാലില്‍ പരേതരായ ഹുസൈന്‍-ബല്‍കീസ് ദമ്പതികളുടെ മകന്‍ ഇസ്മയില്‍(44)ആണ് മരിച്ചത്. കുളമാവ്‌നാടുകാണി റോഡില്‍ അയ്യാക്കാട് വെച്ചായിരുന്നു അപകടം. തൊടുപുഴ ഒളമറ്റത്ത് നിന്ന് ബിയറുമായി കട്ടപ്പനയിലേക്ക് പോയ ലോറി നിയന്ത്രണം വിട്ട്...

ജനവാസമേഖലയില്‍ കാട്ടാന തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിൽ

നെടുങ്കണ്ടം: ജനവാസമേഖലയില്‍ കാട്ടാന തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. ഉടുമ്പന്‍ചോല ആടുകിടന്താനിലെ മേഖലയിലെ ഏലത്തോട്ടങ്ങളും ക്യഷിയിടങ്ങളും ആനകള്‍ നശിപ്പിച്ചു. ചതുരംഗപ്പാറമെട്ടില്‍ നിന്നും ഇറങ്ങിയ മൂന്ന് കാട്ടാനകള്‍ കടന്ന് പോയ പ്രദേശത്തെ ഏലക്യഷിയാണ് നശിപ്പിച്ചത്. ശാന്തരവി, നമരി, ചതുരംഗപ്പാറ എന്നി പ്രദേശങ്ങളിലെ ജനവാസമേഖലയിലാണ് ആനയിറങ്ങിയിരിക്കുന്നത്....

ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാക്കള്‍ പൊലീസ് പിടിയിൽ

നെടുങ്കണ്ടം: ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാക്കള്‍ ഉടുമ്പന്‍ചോല റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.  എറണാകുളം തൃപ്പൂണിത്തുറ തച്ചിരുപറമ്പില്‍ വീട്ടിര്‍ ശ്യാം സുന്ദര്‍(23), മണപ്പാട്ട് വീട്ടില്‍ ആനന്ദ്(22) എന്നിവരെയാണ് 250 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ബൈക്കിന്റെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റിന്...

ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

നെടുങ്കണ്ടം:  കുടിശിക നിൽക്കുന്ന കര്‍ഷകരുടെ വായ്പമേല്‍ ജപ്തി നടപടികള്‍ ആരംഭിക്കുവാനുള്ള സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതിയുടെ നടപടികള്‍ക്കെതിരെ കിസാന്‍സഭ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ  മാര്‍ച്ച് സംഘടിപ്പിച്ചു. കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറിട്ടോറിയം തീരുന്ന മുറയ്ക്ക് കര്‍ഷകരുടെ വായ്പ കുടിശ്ശികയിൻ...

ഇടുക്കി ജില്ലയില്‍ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടി

നെടുങ്കണ്ടം: ജില്ലയില്‍ വിതരണത്തിനായി കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശിയെ 1.150 കിലോ കഞ്ചാവുമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട് തേനി പാളയം തേവാരം ഒന്നാം നമ്പര്‍ തെരുവില്‍ 84 നമ്പര്‍ വീട്ടില്‍ സുരേഷ് (43) നെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ചും, ചെക്‌പോസ്റ്റ്...