Thursday
18 Jul 2019

Photo Gallery

ഇതൊക്കെയെന്ത് ?

ചിത്രം: രാജേഷ് രാജേന്ദ്രന്‍  

നിയമം നിയമത്തിന്റെ വഴിയേ…

നഗരക്കാഴ്ച   ചിത്രം: രാജേഷ് രാജേന്ദ്രന്‍

നമിച്ചു മോനേ…

എറണാകുളം കണ്ടെയ്‌നർ റോഡിൽ അമിത വേഗതയിൽ ബൈക്ക് ഓടിച്ചുവന്ന യുവാവിനെ പോലീസ് പിടികൂടിയപ്പോൾ, ഏതാനും കിലോമീറ്ററിനപ്പുറം അമിതവേഗത്തിനു പിടികൂടി ഫൈൻ അടച്ച ശേഷമാണ് ഈ രണ്ടാമത്തെ പിടുത്തം വീഴുന്നത് ഫൈൻ അടച്ച രസീത് കാണിച്ചപ്പോഴാണ് സിവിൽ പോലീസ് ഓഫീസർ കൈകൂപ്പി പോയത്....

കാറ്റെടുത്ത മേല്‍ക്കൂര

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  മേൽക്കൂര തകർന്ന കൊല്ലം വാടിയിൽ ലോറൻസിന്റെ  വീട്  ചിത്രം: സുരേഷ് ചൈത്രം

അക്ഷരകിരീടം ചൂടിയ ആദ്യ നാള്‍….

ചിരിയും കരച്ചിലും കൗതുകവും എല്ലാം സമന്വയിച്ച പ്രവേശനോത്സവ കാഴ്ച കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന്   ഫോട്ടോ: ജോമോന്‍ പമ്പാവാലി

കളി ..ചിരി കരച്ചിൽ …

സ്‌കൂൾ പ്രവേശനോത്സവത്തിലെ കാഴ്ച്ചകൾ .കൊല്ലം ഗവണ്മെന്റ് ടൗൺ യു പി എസ് സ്‌കൂളിൽ നിന്നും ഫോട്ടോ;സുരേഷ് ചൈത്രം

ലോക ബൈസൈക്കിള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന ബൈ സൈക്കിള്‍ അഭ്യാസം

ലോക ബൈസൈക്കിള്‍ ദിനത്തോടനുബന്ധിച്ച് കൊല്ലം ക്യൂഎസിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും എക്‌സ്ട്രീം സ്‌പോര്‍ട്‌ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച ബൈ സൈക്കിള്‍ അഭ്യാസം   ചിത്രം: സുരേഷ് ചൈത്രം

ഒരു ഗുല്‍മോഹര്‍ കാഴ്ച്ച കൊല്ലത്തു നിന്നും…

കടുത്ത വേനലിന്‍റെ കൂട്ടുകാരി.. ഗുല്‍മോഹര്‍.. പൂത്തുലഞ്ഞ ഗുല്‍മോഹറുകള്‍ എന്നും കണ്ണിന് വിരുന്നാണ്... ചെന്തൊണ്ടിപ്പഴം പോലെ ചുവന്ന ഗുല്‍മോഹറുകള്‍.. ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മകള്‍ തന്നെയാണ്.. ഗുല്‍മോഹറുകള്‍ ഇതള്‍കോഴിഞ്ഞ വഴികളിലൂടെ എന്ന് കവികളും കഥാകാരന്മാരും ഒരുപാട് പറഞ്ഞിരിക്കുന്നു... ഒരു ഗുല്‍മോഹര്‍ കാഴ്ച്ച കൊല്ലത്തു നിന്നും......

നോമ്പുകാലം; ജുമാ നമസ്‌കാരം കഴിഞ്ഞിറങ്ങുന്ന വിശ്വാസികള്‍

റംസാന്‍ നോമ്പിന്‍റെ അവസാനത്തെ വെള്ളിയാഴ്ച്ച കൊല്ലം ചിന്നക്കട ജുമാ മസ്ജിദില്‍ നിന്നും ജുമാ നമസ്‌കാരം കഴിഞ്ഞിറങ്ങുന്ന വിശ്വാസികള്‍

കേരള യുക്തിവാദി സംഘം മാർച്ച് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ  മാർച്ച് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.