Tuesday
19 Mar 2019

TOP NEWS

നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോഡിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടന്‍ കോടതിയാണ് നീരവ് മോഡിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോഡിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരവ് മോഡിയെ...

പ്രധാനമന്ത്രിയുടെ പദ്ധതികള്‍ അവതാളത്തില്‍: മരിക്കാന്‍ അനുവദിക്കണമെന്ന് കര്‍ഷകന്‍

ആഗ്ര: പ്രധാനമന്ത്രി കൃഷി വികാസ് യോജന പദ്ധതി ആനുകൂല്യം തിരിച്ചയച്ച് പ്രതിഷേധിച്ച് ആഗ്രയിലെ കര്‍ഷകന്‍. തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാണ് കര്‍ഷകന്റെ ഇപ്പോഴത്തെ ആവശ്യം. ഇത് സംബന്ധിച്ച കുറിപ്പും മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു. ഉത്തര്‍പ്രദേശിലെ കര്‍ഷകനായ പ്രദീപ് ശര്‍മ്മയാണ് തനിക്ക് ലഭിച്ച 2,000 രൂപ...

ജൈറ്റ് എയര്‍വേസില്‍ പ്രതിസന്ധി രൂക്ഷം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കമ്പനിയുടെ പക്കലുള്ള 119 വിമാനങ്ങളില്‍ 60 എണ്ണവും സര്‍വീസ് നിര്‍ത്തി. ഇന്ന് നാലു വിമാനങ്ങള്‍ കൂടി നിലത്തിറക്കിയതോടെയാണിത്. നിരവധി സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ജെറ്റ്...

മത്സരിക്കാം; പത്തനംതിട്ടയാണെങ്കില്‍ മാത്രമെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: പത്തനംതിട്ടയില്ലെങ്കില്‍ ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിലപാട് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്കി. ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി ബിജെപി- കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍...

പരീക്കറിന് പിന്‍ഗാമി; ഇന്നറിയാം

പനാജി: മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയെ ഇന്നറിയാം. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. പ്രമോദ് സാവന്ത്, വിശ്വജിത് റാണെ എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. തീരുമാനമായാല്‍ ഇന്ന് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം, മനോഹര്‍...

പെരിയാറില്‍ 12കാരന്‍ മുങ്ങി മരിച്ചു

ആലുവ: ആലുവ ചാലക്കലില്‍ വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ചു. ചാലക്കല്‍ തോപ്പല്‍ ഫിറോസിന്റെ മകന്‍ ഖന്‍സുന്‍ ഖാലിദ് (12) ആണ് മരിച്ചത്. ചാലക്കല്‍ ദാറുസലാം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഖന്‍സുന്‍ ഖാലിദ്.

ഇടതുപക്ഷത്തിന്റെ പ്രചരണം ശക്തമാകുമ്പോഴും സീറ്റുകളില്‍ ആളാകാതെ കോണ്‍ഗ്രസ് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ഇടതുപക്ഷത്തിന്റെ പ്രചരണം ശക്തമാകുമ്പോള്‍ ഇനിയും സ്ഥാനാര്‍ഥി നിര്‍ണയമാകാതെ കോണ്‍ഗ്രസ്.  ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു. ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകും. ബാക്കി രണ്ടു സീറ്റുകള്‍ക്കായുള്ള ഇനിയുമാകാത്തതിനാല്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. വടകര, വയനാട് സീറ്റുകളിലാണ്...

കണ്ണൂരിന്റെ ശ്രീത്വത്തിന് കാന്തിയേകിയ കര്‍മ്മകുശലത

സ്വന്തം ലേഖകന്‍ ജനങ്ങളെ സ്പര്‍ശിക്കുന്ന എല്ലാം മേഖലകളിലും പരിമിതികള്‍ക്കുമപ്പുറം കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞുവെന്നതാണ് കണ്ണൂര്‍ ജനപ്രതിനിധി പി കെ ശ്രീമതിയുടെ പ്രത്യേകത. മണ്ഡലത്തിലെ ജനപക്ഷ വികസനത്തിന് ഉതകുന്ന രീതിയിലാണ് 25 കോടി രൂപ എം.പി ഫണ്ട് ചിലവഴിച്ചത്. സമസ്ത മേഖലിയിലും...

പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവം: ഇന്ധനം കുപ്പിയില്‍ കൊടുക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തി

വണ്ടി വഴിയിലാകുമ്പോഴോ മറ്റോ കുപ്പികളിലും കന്നാസുകളിലുമൊക്കെയായി ഇന്ധനം വാങ്ങിക്കുന്നത് പതിവാണ്. പക്ഷെ ഇനിമുതല്‍ പെട്രോളും ഡീസലും കുപ്പിയില്‍ വാങ്ങണമെങ്കില്‍ പൊലീസിന്റെ കത്ത് നിര്‍ബന്ധമാണ്. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍...

ബംഗാളില്‍ ഇടതുമുന്നണി പ്രചാരണം ശക്തം; ആയിരങ്ങള്‍ പങ്കെടുത്തു

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുമുന്നണി പ്രചാരണം ശക്തമായി. ജാദവപ്പൂരില്‍ മത്സരിക്കുന്ന വികാസ് ഭട്ടാചര്യയും ബര്‍ദ്വാന്‍ ദുര്‍ഗാപ്പൂരില്‍ മത്സരിക്കുന്ന അഭാസ് റോയും പങ്കെടുത്ത വന്‍ റോഡ് ഷോകള്‍ ബരയ്പ്പൂര്‍, ബര്‍ദ്വമാന്‍ പട്ടണങ്ങളില്‍ നടന്നു. രണ്ടിടത്തും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 42 സീറ്റിലെ 25 എണ്ണത്തിലെ...