Sunday
19 Aug 2018

Economy

അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് മനഃപൂര്‍വമെന്ന് എസ്ബിഐ

മലപ്പുറം: കോട്ടയ്ക്കലിലെ എസ് ബി ഐ ശാഖയില്‍ ഉടമകള്‍ അറിയാതെ അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് മനഃപൂര്‍വമെന്ന് ബാങ്ക് അധികൃതര്‍. കഴിഞ്ഞ ദിവസം പലരുടെയും അക്കൗണ്ടുകളിലായി 19 കോടി രൂപയാണ് എത്തിയത്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97 ലക്ഷം രൂപ വന്ന സംഭവം കോട്ടയ്ക്കല്‍...

വിദേശനിക്ഷേപകര്‍ മുങ്ങുന്നു

പ്രത്യേകലേഖകന്‍ ദുബായ്: മുങ്ങുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം വിദേശനിക്ഷേപങ്ങളില്‍ കനത്ത ആഘാതങ്ങളുണ്ടാക്കിത്തുടങ്ങി. സര്‍വമേഖലകളിലും വിദേശനിക്ഷേപത്തിന് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട മോഡിഭരണത്തിന് ഇരുട്ടടിയായി ഓഹരിക്കമ്പോളത്തില്‍ നിന്നും വിദേശനിക്ഷേപകര്‍ പിന്മാറുന്നു. ഒപ്പം സര്‍ക്കാര്‍-കോര്‍പ്പറേറ്റ് മേഖലകളിലെ 42,700 കോടി രൂപയുടെ ബോണ്ടുകളാണ് വിദേശനിക്ഷേപകര്‍ രൂപയില്‍ നിന്നും...

സ്വർണ്ണം വാങ്ങാൻ ഉദ്ദേശ്യമുണ്ടോ: എങ്കിൽ പറ്റിയ സമയം ഇതാണ്

സ്വർണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്ക വീണ്ടും പലിശ നിരക്കുകൾ ഉയർത്തുമെന്ന വിശ്വാസത്തിൽ നിക്ഷേപകർ സ്വർണ്ണം വിൽക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കുന്നതാണ് വില താഴാൻ കാരണമായത്. പലിശ നിരക്കുകൾ കൂടുമെന്ന ധാരണയിൽ ഡോളറിലേക്ക് നിക്ഷേപം വലിയ തോതിൽ മാറുമെന്നാണ്...

സമ്പത്തിൽ ബിൽഗേറ്റ്സിനെയും മറികടന്നു ആമസോൺ സ്ഥാപകൻ

ലോകത്തെ കോടീശ്വരന്മാരിൽ മുൻപനായി ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചാണ് ജെഫ് ഒന്നാമത് എത്തിയത്. 141.9 ബില്യൻ ഡോളറാണ് ജെഫിന്റെ ആസ്തി. ‘ഫോബ്സ്’ മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 92.9 ബില്യൻ അമേരിക്കൻ...

യൂബർ ഇന്ത്യയുടെ തലപ്പത്ത് പ്രദീപ് പരമേശ്വരൻ

ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബർ ഇന്ത്യയുടെ തലപ്പത്ത് മലയാളി ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായാണ് മലയാളിയായ പ്രദീപ് പരമേശ്വരൻ നിയമിതനായിരിക്കുന്നത്. യൂബറിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവർത്തനങ്ങൾക്ക് പ്രദീപ് നേതൃത്വം നൽകും. അമിത്തായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹത്തിന് ഏഷ്യ...

ജിയോ വി പി എൽ ഫിനാൻസിന്റെ ബ്രാൻഡ് അംബാസിഡറായി സുഹാസിനി

കൊച്ചി: ജിയോ വി പി എൽ ഫിനാൻസിന്റെ ബ്രാൻഡ് അംബാസിഡറായി സിനിമാതാരം  സുഹാസിനി യെ പ്രഖാപിച്ചു .1968 ൽ ആരംഭിച്ച ജിയോ സീ ഫുഡ്സ് ,ജിയോ വി പി എൽ ഫിനാൻസ് ,ജിയോ ട്രാവൽ ആൻഡ് ടൂർസ് ,മോഡ്സൺ ഫുഡ്സ് എന്നിവയാണ്...

രാജ്യത്ത് പണലഭ്യത ഉയര്‍ന്നുവെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പക്കലുള്ള പണത്തിന്റെ തോത് 18.5 ലക്ഷം കോടിയിലധികമായി ഉയര്‍ന്നു. 2016 അവസാനത്തില്‍ നോട്ടുനിരോധന തീരുമാനത്തിന് ശേഷമുള്ള 7.8 ലക്ഷം കോടിയേക്കാള്‍ രണ്ടിരട്ടിയോളമാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നപോലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം റിസര്‍വ് ബാങ്ക് മൊത്തത്തില്‍...

നീരവ് മോഡി ബാങ്ക് തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ

ന്യൂഡല്‍ഹി: വജ്ര വ്യാപാരികളായ നീരവ് മോഡിയും മെഹുള്‍ ചോക്‌സിയും നടത്തിയ 14,000 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉന്നതരുടെ അറിവോടെയാണെന്ന് ഇതിനകം നടന്ന സിബിഐ അന്വേഷണത്തില്‍ വ്യക്തമാവുന്നു. ബാങ്കിന്റെ ഉന്നതരില്‍ ചിലര്‍ അകത്തായെങ്കിലും കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന....

സുധ ബാലകൃഷ്ണന്‍ ആദ്യ വനിത സിഎഫ്ഒ

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആദ്യ വനിതാ സിഎഫ്ഒ. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചു. 2016 ല്‍ ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണായി എത്തിയതിനുശേഷമുള്ള വലിയ തീരുമാനങ്ങളിലൊന്നാണിത്.അതേസമയം ശമ്പളത്തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സുധ ചുമതലയേറ്റെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചാര്‍ട്ടേഡ്...

പ്രതിഷേധങ്ങൾക്ക് പുല്ലുവില: ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വിലയിൽ വീണ്ടും വർദ്ധനവ്.  തുടര്‍ച്ചയായ 11ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ...