തോളൂർ ആറാംവാർഡിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷയായി. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് 600 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് നിർമിച്ചത്.
പ്രദേശവാസിയും പറപ്പൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ പൊറുത്തൂർ വീട്ടിൽ പി.കെ. ജേക്കബ് സൗജന്യമായി പഞ്ചായത്തിന് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.