14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 11, 2025
March 6, 2025
March 5, 2025
March 3, 2025
March 3, 2025
January 31, 2025
January 29, 2025
January 6, 2025
December 28, 2024
December 25, 2024

എഡിഎം നവീൻ ബാബുവിനെതിരെ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജം ; രേഖകൾ പുറത്ത്

Janayugom Webdesk
കണ്ണൂർ
October 22, 2024 6:49 pm

എഡിഎം നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് നൽകിയ അപേക്ഷയിൽ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്.എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചുവെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്‌തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയിക്കുന്നു. 

കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്‌ട്രീഷ്യനായ ഇയാൾക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. 

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.