ഏറം ജങ്ഷനില്‍ നോട്ടീസ് വിതരണം നടത്തിയ സിപിഐ നേതാക്കളെ ഒരുസംഘം ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു. സിപിഐ അഞ്ചല്‍ വെസ്റ്റ് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഹാരീസ് കാര്യത്ത്, അറയ്ക്കല്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എം സജാദ്ദ്, ലോക്കല്‍കമ്മിറ്റി അംഗങ്ങളായ നവാസ് പനച്ചിവിള, വിഷ്ണു അറയ്ക്കല്‍ എന്നിവരെയാണ് ആക്രമിച്ചത്. മുപ്പതോളം പേരാണ് യാതൊരു പ്രകോപനവുമില്ലാതെ സിപിഐ നേതാക്കളെ ആക്രമിക്കാനെത്തിയത്.
20 സിപിഐ(എം) പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു. ഇതുമായി ബന്ധപ്പെട്ട നോട്ടീസിന്റെ വിതരണം നടത്തിയ നേതാക്കന്മാരെയാണ് ഡിവൈഎഫ്ഐക്കാര്‍ സംഘടിതമായെത്തി ആക്രമിച്ചത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ഏറം ജങ്ഷനില്‍ സിപിഐയുടെ ആഭിമുഖ്യത്തില്‍ യോഗം നടക്കും. ആക്രമണത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി ലിജുജമാല്‍ പ്രതിഷേധിച്ചു. അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ കഴിയുമെന്ന് ഡിവൈഎഫ്ഐക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.