11 January 2026, Sunday

Related news

January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഓസ്കർ ജൂറി അംഗമാകാന്‍ രാജമൗലിക്കും ഭാര്യക്കും ഉള്‍പ്പടെ ആറ് ഇന്ത്യക്കാര്‍ക്കും ക്ഷണം

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2024 7:45 pm

ഓസ്കർ ജൂറി അംഗമാകാന്‍ ഇന്ത്യൻ ചലച്ചിത്ര നടൻമാര്‍ക്കും സംവിധായകര്‍ക്കും ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസിന്റെ അക്കാദമി അംഗങ്ങളാകാനാണ് ക്ഷണിച്ചത്. പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി, ഭാര്യ രമാ രാജമൗലി, അഭിനേത്രി ഷബാനാ ആസ്മി, റിതേഷ് സിദ്‍വാനി, ഛായാഗ്രഹകനായ രവി വര്‍മ്മൻ, ചലചിത്ര നിര്‍മ്മാതാവ് റിമ ദാസ്, നാട്ടു നാട്ടുവിന്റെ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് തുടങ്ങിയവര്‍ക്കാണ് ക്ഷണം.

ഈ വർഷം ഓസ്കാർ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന അംഗങ്ങളുടെ എണ്ണം 487 ആക്കി ഉയര്‍ത്തിതായും അക്കാദമി അറിയിച്ചു. നേരത്തെ 398 ആയിരുന്നു. അക്കാദമിയിലേക്ക് പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അക്കാദമി സിഇഒ ബിൽ ക്രാമർ, അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ് എന്നിവര്‍ പറഞ്ഞു.

Eng­lish summary:

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.