7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026

കുരുന്നുകള്‍ ഇന്ന് അക്ഷര മുറ്റത്തേക്ക്

*പ്രവേശനോത്സവം വര്‍ണാഭമാക്കാന്‍ സ്കൂളുകള്‍
*സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴ് ജിവിഎച്ച്എസ്എസിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം
June 1, 2023 6:30 am

അവധിക്കാലം കഴിഞ്ഞ് കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തെത്തും. അറിവിന്റെ ലോകത്തേക്കെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവമാണ് സ്കൂളുകള്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 ന് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരത്ത് മലയിൻകീഴ് ജിവിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് ജില്ലാ-സ്‌കൂൾതല പ്രവേശനോത്സവങ്ങൾ ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടക്കും. കവി മുരുകൻ കാട്ടാക്കട രചിച്ച് വിജയ് കരുൺ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച ‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ എന്ന ഗാനവുമായാണ് പ്രവേശനോത്സവത്തില്‍ കുട്ടികളെ വരവേല്‍ക്കുക.
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസിലിംഗ് എന്നിവയെല്ലാം വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു. സ്ഥിരം അധ്യാപകർ ഇല്ലാത്ത സർക്കാർ സ്‌കൂളുകളിൽ അതിഥി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുവാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കന്‍ഡറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും.

സ്കൂള്‍ പ്രവേശനോത്സവം ജില്ലാ തല ഉദ്ഘാടനങ്ങള്‍
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങള്‍ വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ നിര്‍വഹിക്കും.
മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എൻ വാസവൻ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും
പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണൻ തൃശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ ബിന്ദു,കെ രാജൻ എന്നിവർ തൃശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry;  school open­ing today
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.