കൊല്‍ക്കത്ത RG കാര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ അര്‍ധരാത്രി പ്രതിഷേധത്തില്‍ ആള്‍ക്കൂട്ടം ആശുപത്രി തല്ലിതകര്‍ത്തു.RG മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗവും ആശുപത്രിയും പൂര്‍ണമായും തകര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു.ആശുപത്രി ക്യാമ്പസിലേക്ക് എറിഞ്ഞ കല്ലുകള്‍ വീണ് പല പൊലീസുകാര്‍ക്കും പരിക്കേറ്റതായി ദൃശ്യങ്ങളില്‍ കാണാം.ആശുപത്രിയില്‍ കയറാന്‍ ശ്രമിച്ച അജ്ഞാതരായ ആളുകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തെ തടയാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്നാല്‍ അതിന് കഴിയാതെ വരികയായിരുന്നു.
ആശുപത്രിക്ക് പുറത്ത് ഒരു ബൈക്ക് കത്തിച്ചത് മൂലം രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു.
രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരെ പ്രതിഷേധിക്കാനായി ഒരു വലിയ ജനക്കൂട്ടം അര്‍ധരാത്രിക്ക് മുമ്പ് തന്നെ ആശുപത്രിയില്‍ തടിച്ചുകൂടി.
പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും 31കാരിയായ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പ്രതിഷേധം അക്രമാസക്തമായതോടെ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
കൊല്‍ക്കത്ത പൊലീസ് മേധാവി വിനീത് ഗോയല്‍ രാത്രി 2 മണിക്ക് ആശുപത്രിയിലെത്തുകയും മാധ്യമങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രചരണം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.