17 June 2024, Monday

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 21, 2024
May 21, 2024
May 16, 2024
May 13, 2024

ഗവര്‍ണര്‍ക്കെതിരെ തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 10:58 pm

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെതിരെ സര്‍ക്കാര്‍ നിയമ സഹായം തേടിയത്. ഹര്‍ജിയില്‍ ഗവര്‍ണറെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി എ ശാന്തി കുമാരിയാണ് കോടതിയെ സമീപിച്ചത്. 

നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകള്‍ ആറ് മാസത്തിലധികമായി രാജ്ഭവനില്‍ കെട്ടിക്കിടക്കുകയാണ്. അമിതമായ കാലതാമസത്തില്‍ ഗവര്‍ണര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാണ്. തെലങ്കാന ഗവർണറും കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള ഭിന്നത കഴിഞ്ഞ രണ്ട് വർഷമായി തുടരുകയാണ്. ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

Eng­lish Summary;Telangana Govt vs Gov­er­nor in Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.