27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024
August 15, 2024

ഗാസ മരണമേഖലയായി മാറിയെന്ന് ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
ജെനീവ
February 22, 2024 10:10 pm

ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ മുനമ്പിലെ നില കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 29,000 പേർ ഇസ്രയേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നു. യുദ്ധം തുടരുകയും ഭക്ഷ്യസാധനങ്ങളുടെ വിതരണം പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാവുകയാണെങ്കിൽ ഇത് വീണ്ടും ഉയരുമെന്നും ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. 

ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കു കീഴിലാണ് ആരോഗ്യപ്രവർത്തകർ ജോലി ചെയ്യുന്നത്. ഏത് തരത്തിലുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല. ആരോഗ്യപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവർക്ക് ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ല. ഐ­സിയു യൂണിറ്റുകൾ പോലും ഗാസയിൽ ഇ­പ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

Eng­lish Summary:WHO says Gaza has become ‘death zone’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.