22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

ഡല്‍ഹി തെരഞ്ഞെടുപ്പ്: ദേവേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2025 10:38 pm

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വാസിര്‍പൂര്‍ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ദേവേന്ദ്ര കുമാര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്. സിപിഐയുടെ നോര്‍ത്ത് ഡല്‍ഹി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഞ്ചീവ് കുമാര്‍ റാണ, ലാല്‍ബാഗ് ബ്രാഞ്ച് സെക്രട്ടറി രാംജി, വാസിര്‍പൂര്‍ ബ്രാഞ്ച് സെക്രട്ടറി മഹേഷ് കുമാര്‍, സിപിഐ(എം) നേതാവ് നാഥു റാം ഉള്‍പ്പെടെ നിരവധി പേര്‍ പത്രികാ സമര്‍പ്പണത്തില്‍ പങ്കാളികളായി.
അംസഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നിരന്തരം പോര്‍മുഖത്തുള്ള വ്യക്തിയാണ് ദേവേന്ദ്ര കുമാര്‍. 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ ഇക്കുറി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ബാക്കി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.