5 March 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ഡോക്ടറാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ വാഗ്ദാനം

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2024 12:03 pm

ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ വര്‍ധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്ത് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളജുകളില്‍ 75,000 പുതിയ സീറ്റുകള്‍ കൂടി ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം.75,000 സീറ്റുകള്‍ കൂടി ചേര്‍ക്കുന്നതോടെ പരീക്ഷയ്ക്ക് തയ്യാറാകുന്നതിനായി പണം ചെലവഴിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ട് മറ്റ് എവിടെയെങ്കിലും അഡ്മിഷനായി പോകുന്നത് തടയാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1 ലക്ഷത്തിനടുത്ത് മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു.എന്നിരുന്നാലും എല്ലാ വര്‍ഷവും ഏകദേശം 25,000ഓളം കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു.അതിനാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ രംഗത്ത് 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.