22 January 2026, Thursday

Related news

January 8, 2026
January 2, 2026
December 22, 2025
November 9, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
August 2, 2025
July 19, 2025

ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

പി ആർ സുമേരൻ
കൊച്ചി
September 26, 2025 9:21 am

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’. ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം ടി അപ്പനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.

 

സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റിനും ഉണ്ട്. സ്വാര്‍ത്ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതി വൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറഞ്ഞു.

അഭിനേതാക്കള്‍-ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ജിബിൻ ടി. ജോർജ്, ബേബി ശ്രിയാപ്രദീപ്, സാവിത്രിപിള്ള, തുടങ്ങിയവർ.

ബാനർ‑ശ്രിയാ ക്രിയേഷൻസ്. സംവിധാനം-ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം-പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം-എം ടി അപ്പൻ
കാമറ‑ഹാരി മാര്‍ട്ടിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്-അനീഷ് സിനി, സബിന്‍ ആന്റണി, സനീഷ് ബാല, മേയ്ക്ക് അപ്പ്-മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്, കൊറിയോഗ്രാഫര്‍-രാഖി പാർവ്വതി , പിആർഒ, പി ആർ സുമേരൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.