21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 16, 2024
December 15, 2024
December 14, 2024
December 13, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

തൊഴിലാളി വർഗം യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണം: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടക്കല്‍
November 2, 2024 9:07 pm

തൊഴിലാളിവർഗം യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോർപ്പറേറ്റ് മൂലധന ശക്തികളും, മത വർഗ്ഗീയ ശക്തികളും ചേർന്ന് തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ചൂഷണത്തിന് വിധേയരാക്കുന്നു. വർഗ ബോധത്തിലധിഷ്ഠിതമായ ശക്തമായ പ്രക്ഷോഭത്തിലൂടെയും, വർഗ ഐക്യത്തിലൂടെയും ശത്രുക്കളെ ചെറുത്ത് തോൽപ്പിക്കാനാവണം. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കേണ്ടത് തൊഴിലാളി വർഗമാണ്.

 

കോട്ടക്കൽ ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ എഐടിയുസിയുടെ 73-ാംമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് കെ സുകുമാരൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി മുഖ്യാതിഥിയായി. എഐടിയുസി ജില്ല സെക്രട്ടറി അഡ്വ. പി പി ബാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് എം എ റസാഖ്, വർക്കിംഗ് പ്രസിഡന്റ് എന്‍ കെ ഉണ്ണികൃഷ്ണൻ മൂസ്ത് എന്നിവർ സംസാരിച്ചു. കെ പ്രേമാനന്ദൻ രക്തസാക്ഷി പ്രമേയവും പി ഡി ജയറാം അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.