18 February 2026, Wednesday

തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി

കായംകുളം
July 8, 2023 7:27 pm

കരിപ്പുഴ തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. പത്തിയൂർ പടിഞ്ഞാറ് ശ്രീശൈലത്തിൽ ഗോപാലനെ (66) ആണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടു കൂടി പത്തിയൂർ പഞ്ചായത്ത് ഓഫീസിനു കിഴക്ക് മെയിൻ കനാലിനു സമീപം കരിപ്പുഴത്തോട്ടിൽ മീൻ പിടിക്കാനാണ് ഗോപാലൻ പോയത്. എന്നാൽ രാത്രി 10 മണിയായിട്ടും തിരിച്ചെത്തിയില്ല.

ഇളയ മകൻ തോട്ടുകടവിൽ അന്വേഷിച്ചു ചെന്നപ്പോൾ ബൈക്ക് അവിടെ ഉണ്ടായിരുന്നുവെങ്കിലും ഗോപാലനെ കണ്ടില്ല. കരീലകുളങ്ങര പോലീസിൽ പരാതി നൽകിയെങ്കിലും രാത്രി വൈകിയതിനാലും കനത്ത മഴയും കാരണം അന്വേഷണം നടന്നില്ല. രണ്ടാം ദിവസം രാവിലെ മുതൽ അഗ്നിശമന സേനയും നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരും കഴിപ്പുഴ തോടിന്റെ പല ഭാഗത്തും അന്വേഷിച്ചിട്ടും ആളിനെ കണ്ടെത്താനായില്ല. തിരുവല്ല ഓറിയന്റൽ ഇൻഷ്വറൻസ് കമ്പിനി ജീവനക്കാരി ഷൈലജയാണ് ഭാര്യ. മക്കൾ: വിഷ്ണുഗോപാൽ, വിനു ഗോപാൽ.

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.