30 April 2025, Wednesday
KSFE Galaxy Chits Banner 2

പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; സ്ഥാപനത്തിന് തീയിട്ട് മുന്‍ ജീവനക്കാരന്‍

Janayugom Webdesk
തൃശൂർ
March 4, 2025 12:57 pm

അഞ്ഞുർ വേളക്കോട് വില്ലേജിൽ ഗൾഫ് ഫസ്റ്റ് പെട്രോൾ കെമിക്കൽസ് സ്ഥാപനത്തിന് മുന്‍ ജീവനക്കാരന്‍ തീയിട്ടു. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിനോട് പറഞ്ഞു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കമ്പനിയിൽ എത്തിയ ടിറ്റോ തീയിട്ട ശേഷം ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയച്ചു. ശേഷം സ്വമേധയാ ഫയർ ഫോഴ്സിൽ വിവരം അറിയിച്ച് പേരാമംഗലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. കുന്നംകുളം, തൃശൂര്‍ യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അതേ സമയം, ജോലിയിൽ തിരിച്ചെടുത്തതായും തിങ്കളാഴ്ച നേരത്തെ എത്താൻ പറഞ്ഞപ്പോൾ ‘കമ്പനി ഉണ്ടെങ്കിൽ’ എത്താം എന്നുമായിരുന്നു പ്രതി പറഞ്ഞിരുന്നതെന്ന് ഉടമ സ്റ്റീഫൻ പറഞ്ഞു. പ്രതിയെ തൃശൂർ മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.