13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 5, 2025
April 4, 2025

പുടിനെതിരെ അറസ്റ്റ് വാറണ്ട്; ഉത്തരവ് ബാധകമല്ലെന്ന് റഷ്യ

Janayugom Webdesk
ഹേഗ്
March 18, 2023 10:45 pm

ഉക്രെയ‍്നിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തുകയും ഉക്രെയ‍്നില്‍ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് ആളുകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന കേസിലാണ് കോടതിയുടെ നടപടി. അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിതമായ റോം സ്റ്റാറ്റ്യൂട്ട് (നിയമം) പ്രകാരം, ഒരു രാജ്യത്തെ ജനസമൂഹത്തെ നിർബന്ധിതമായി നാടുകടത്തുക എന്നത് ക്രിമിനൽ കുറ്റമാണ്. റോം സ്റ്റാറ്റ്യൂട്ടില്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും രാജ്യത്ത് നടക്കുന്ന യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ ഉക്രെയ്ൻ അന്താരാഷ്ട്ര കോടതിക്ക് അനുമതി നൽകിയിരുന്നു. ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ നടത്തിയ അന്വേഷണമാണ് പുടിനെതിരായ നിലവിലെ കേസിന് ആധാരം. ഉക്രെയ‍്ന്‍ സെെനിക നടപടിയില്‍ റഷ്യക്കെതിരെയുള്ള ആദ്യ കോടതി നടപടിയാണിത്. 

ഇതേ കുറ്റങ്ങൾ ചുമത്തി റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മരിയ അലക‍്സെയേ‍വ്‍ന എല്‍വോവ ബെലോവയ്ക്കെതിരെയും കോടതി പ്രത്യേകം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യക്കെതിരെ രണ്ട് യുദ്ധക്കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോപണങ്ങള്‍ തള്ളിയ റഷ്യ , ഐസിസിയുടെ അധികാരപരിധികളെ അംഗീകരിക്കുന്നില്ലെന്നും ഉത്തരവ് ബാധകമല്ലെന്നും പുടിനെതിരെയുള്ള നീക്കം രാജ്യത്തിനെതിരെ കൂടിയുള്ളതാണെന്നും പ്രതികരിച്ചു. 

1998ലെ റോം സ്റ്റാറ്റ്യൂട്ടിൽ റഷ്യ ഒപ്പുവച്ചിരുന്നുവെങ്കിലും 2016ൽ ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ റഷ്യയുടെ വാദം നിലനില്‍ക്കില്ലെന്നും ഐസിസി അധികാര പരിധി ഉക്രെയ‍്ന്‍ അംഗീകരിക്കുന്നതിനാല്‍ കുറ്റവാളിയുടെ പൗരത്വം വിഷയമല്ലെന്നും ഐസിസി പ്രസിഡന്റ് പിയോറ്റർ ഹോഫ്മാൻസ്‌കി പറഞ്ഞു.
ഐസിസിയെ റഷ്യ അംഗീകരിക്കാത്തതിനാൽ നിലവിൽ പുടിനെയോ എല്‍വോവ ബെലോവയോ വാറണ്ട് ബാധിക്കില്ല. രാജ്യത്തിനുള്ളിൽ നിന്ന് അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും കടക്കാനാകില്ല. ചട്ടമനുസരിച്ച് ഐ­സിസിയെ അംഗീകരിക്കുന്ന രാജ്യത്തേക്ക് വാറണ്ട് ഉള്ള വ്യക്തി കടക്കുകയാണെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് ഹേഗിന് കൈമാറാൻ അതാത് രാജ്യങ്ങൾ ബാധ്യസ്ഥരാണ്. 

Eng­lish Summary;Arrest War­rant Against Putin; Rus­sia says the order does not apply
You may also like this video

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.