
പുഴയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ കൃഷ്ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം.
കൃഷ്ണനും ബന്ധുക്കളും അവധിദിവസങ്ങളിൽ ചിലപ്പോഴെല്ലാം ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസവും കൃഷ്ണനോടൊപ്പം ആറുപേരടങ്ങുന്ന സംഘം ആറങ്ങാലി മണപ്പുറത്ത് എത്തിയിരുന്നു. ഇവരിൽ ചിലർ കുട്ടികളെ നോക്കാൻ കൃഷ്ണനെ ഏൽപിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി. ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തിൽപെടുകയായിരുന്നു. ഉടൻ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണൻ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കൾ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.